
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 30 പ്രദേശങ്ങൾ കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം 871
കോഴിക്കോട് 741
കൊല്ലം 690
പത്തനംതിട്ട 597
കോട്ടയം 558
തിരുവനന്തപുരം 489
തൃശൂര്‍ 479
ആലപ്പുഴ 395
മലപ്പുറം 383
കണ്ണൂര്‍ 297
പാലക്കാട് 275
ഇടുക്കി 268
വയനാട് 190
കാസര്‍ഗോഡ് 93
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 853
കോഴിക്കോട് 700
കൊല്ലം 685
പത്തനംതിട്ട 542
കോട്ടയം 553
തിരുവനന്തപുരം 384
തൃശൂര്‍ 466
ആലപ്പുഴ 391
മലപ്പുറം 370
കണ്ണൂര്‍ 225
പാലക്കാട് 134
ഇടുക്കി 253
വയനാട് 177
കാസര്‍ഗോഡ് 84
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 571
കൊല്ലം 1308
പത്തനംതിട്ട 234
ആലപ്പുഴ 359
കോട്ടയം 341
ഇടുക്കി 76
എറണാകുളം 909
തൃശൂര്‍ 559
പാലക്കാട് 254
മലപ്പുറം 554
കോഴിക്കോട് 790
വയനാട് 49
കണ്ണൂര്‍ 286
കാസര്‍ഗോഡ് 90
20 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
2,18,318 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,315 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,003 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
30 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ച് ഫെബ്രുവരി മൂന്നിന് ഒരു വർഷമാകുന്നു. ഇന്ത്യയിലെത്തന്നെ ആദ്യ കൊവിഡ് കേസ് 2020 ജനുവരി 30ന് തൃശൂരിൽ റിപ്പോർട്ട് ചെയ്തു നാലാം ദിവസമാണ് കൊറോണബാധയെ സംസ്ഥാന ദുരന്തമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചത്.
കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നതിൽ ഒരു പരിധി വരെ വിജയിച്ചെങ്കിലും കൊറോണവൈറസ് സംസ്ഥാനത്തു പടരുന്നതിനു തടയിടാൻ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം സജീവകേസുകളുള്ളത് കേരളത്തിലാണ്–69,157 പേർ. ഫെബ്രുവരി 2 വരെയുള്ള കണക്കാണിത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയേക്കാൾ 27,571 കേസുകൾ കൂടുതലാണ് കേരളത്തിൽ. മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ 5924 പേർക്കാണ് നിലവിൽ രോഗമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല