
സ്വന്തം ലേഖകൻ: കേരളത്തില്‍ 29,673 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 6994 ആയി. ചികിത്സയിലായിരുന്ന 41,032 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
തിരുവനന്തപുരം 4151
മലപ്പുറം 3499
എറണാകുളം 3102
പാലക്കാട് 3040
കൊല്ലം 2745
തൃശൂര്‍ 2481
കോഴിക്കോട് 2382
ആലപ്പുഴ 2072
കോട്ടയം 1760
കണ്ണൂര്‍ 1410
ഇടുക്കി 1111
പത്തനംതിട്ട 878
കാസർകോട് 650
വയനാട് 392
നെഗറ്റീവായവർ
തിരുവനന്തപുരം 4584
കൊല്ലം 5524
പത്തനംതിട്ട 1660
ആലപ്പുഴ 2104
കോട്ടയം 1486
ഇടുക്കി 1500
എറണാകുളം 3118
തൃശൂര്‍ 6814
പാലക്കാട് 3055
മലപ്പുറം 4613
കോഴിക്കോട് 2450
വയനാട് 560
കണ്ണൂര്‍ 2649
കാസർകോട് 915
രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 27,353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു ബാധിച്ചത്. 1976 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3836, മലപ്പുറം 3363, എറണാകുളം 2984, പാലക്കാട് 1746, കൊല്ലം 2736, തൃശൂര്‍ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂര്‍ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസർകോട് 636, വയനാട് 362 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
129 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 30, കണ്ണൂര്‍ 28, വയനാട് 13, എറണാകുളം 11, തിരുവനന്തപുരം 10, തൃശൂര്‍ 8, കാസർകോട് 7, കൊല്ലം, കോട്ടയം 6 വീതം, കോഴിക്കോട് 4, പത്തനംതിട്ട, ഇടുക്കി 3 വീതം. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 19,79,919 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ ജില്ലകളിലായി 9,88,009 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,49,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 38,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്, ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 873 ഹോട്സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല