
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,270 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
മലപ്പുറം 3938
തിരുവനന്തപുരം 2545
കൊല്ലം 2368
എറണാകുളം 2237
പാലക്കാട് 2038
തൃശൂര്‍ 1726
കോഴിക്കോട് 1697
ആലപ്പുഴ 1640
കോട്ടയം 1128
കണ്ണൂര്‍ 974
പത്തനംതിട്ട 728
കാസര്‍കോട് 534
ഇടുക്കി 501
വയനാട് 264
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 3276
കൊല്ലം 2056
പത്തനംതിട്ട 781
ആലപ്പുഴ 1830
കോട്ടയം 652
ഇടുക്കി 954
എറണാകുളം 2303
തൃശൂര്‍ 2073
പാലക്കാട് 2543
മലപ്പുറം 3260
കോഴിക്കോട് 1493
വയനാട് 2444
കണ്ണൂര്‍ 2020
കാസര്‍കോട് 585
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), ദക്ഷിണാഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3807, തിരുവനന്തപുരം 2333, കൊല്ലം 2360, എറണാകുളം 2156, പാലക്കാട് 1346, തൃശൂര്‍ 1710, കോഴിക്കോട് 1658, ആലപ്പുഴ 1630, കോട്ടയം 1051, കണ്ണൂര്‍ 885, പത്തനംതിട്ട 699, കാസര്‍കോട് 522, ഇടുക്കി 483, വയനാട് 245 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പത്തനംതിട്ട 16, പാലക്കാട് 10, എറണാകുളം 9, തൃശൂര്‍, കാസര്‍കോട് 8, തിരുവനന്തപുരം 7, കൊല്ലം, വയനാട് 6, കോഴിക്കോട് 3, കോട്ടയം, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,37,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,24,405 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,18,117 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 39,110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുതിയ ഹോട്സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്സ്‌പോട്ടുകളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല