1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

മലപ്പുറം 3990
തിരുവനന്തപുരം 2767
പാലക്കാട് 2682
എറണാകുളം 2606
കൊല്ലം 2177
ആലപ്പുഴ 1984
തൃശൂര്‍ 1707
കോഴിക്കോട് 1354
കോട്ടയം 1167
കണ്ണൂര്‍ 984
പത്തനംതിട്ട 683
ഇടുക്കി 662
കാസര്‍ഗോഡ് 506
വയനാട് 244

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 3058
കൊല്ലം 1657
പത്തനംതിട്ട 485
ആലപ്പുഴ 1780
കോട്ടയം 954
ഇടുക്കി 619
എറണാകുളം 4280
തൃശൂര്‍ 2574
പാലക്കാട് 3060
മലപ്പുറം 4289
കോഴിക്കോട് 2466
വയനാട് 839
കണ്ണൂര്‍ 1204
കാസര്‍കോട് 835

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), ദക്ഷിണാഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍കോട് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍കോട് 11, എറണാകുളം, പാലക്കാട് 10 വീതം, കൊല്ലം 9, തിരുവനന്തപുരം 8, പത്തനംതിട്ട 7, തൃശൂര്‍ 6, വയനാട് 4, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല.

വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. അതേസമയം പ്രവര്‍ത്തി സമയം വൈകീട്ട്‌ അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചു.

വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ തുറക്കാം. കള്ളുഷാപ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കള്ള് പാര്‍സല്‍ ആയി നല്‍കാനും ആനുമതിയുണ്ട്. പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ അവ മാറ്റുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.