1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 14, 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 2060
എറണാകുളം 1629
കൊല്ലം 1552
മലപ്പുറം 1413
പാലക്കാട് 1355
തൃശൂര്‍ 1291
കോഴിക്കോട് 1006
ആലപ്പുഴ 845
കണ്ണൂര്‍ 667
കോട്ടയം 662
ഇടുക്കി 584
കാസര്‍കോട് 499
പത്തനംതിട്ട 479
വയനാട് 191

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1821
കൊല്ലം 1393
പത്തനംതിട്ട 315
ആലപ്പുഴ 1448
കോട്ടയം 644
ഇടുക്കി 682
എറണാകുളം 1907
തൃശൂര്‍ 1222
പാലക്കാട് 1487
മലപ്പുറം 2306
കോഴിക്കോട് 849
വയനാട് 152
കണ്ണൂര്‍ 592
കാസര്‍കോട് 537

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍കോട് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍കോട് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 5 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്സ്‌പോട്ടുകളാണുള്ളത്.

ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്.

ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

അത്യാവശ്യ സേവനം നടത്തുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസിലുകളിലെ ജീവനക്കാർ‌ക്കു യാത്ര ചെയ്യാം. അടിയന്തര സേവനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർക്കു തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര അനുവദിക്കും. ടെലികോം ഇന്റർനെറ്റ് മേഖലകളിലുള്ളവർക്കും ഐടി മേഖലയിലുള്ളവർക്കും ഇളവുണ്ട്.

ആശുപത്രിയിലേക്കു പോകുന്നവർക്കും സഹായികൾക്കും വാക്സീനെടുക്കാൻ പോകുന്നവർക്കും തിരിച്ചറിയിൽ രേഖകൾ നൽകി യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്നവർക്കു യാത്രാവിവരങ്ങൾ കാട്ടി യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.