1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 1727
കൊല്ലം 1412
എറണാകുളം 1322
മലപ്പുറം 1293
തൃശൂര്‍ 1157
കോഴിക്കോട് 968
പാലക്കാട് 957
ആലപ്പുഴ 954
പത്തനംതിട്ട 588
കണ്ണൂര്‍ 535
കോട്ടയം 464
ഇടുക്കി 417
കാസര്‍കോട് 416
വയനാട് 259

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1486
കൊല്ലം 837
പത്തനംതിട്ട 417
ആലപ്പുഴ 1079
കോട്ടയം 831
ഇടുക്കി 277
എറണാകുളം 1899
തൃശൂര്‍ 1189
പാലക്കാട് 1428
മലപ്പുറം 1568
കോഴിക്കോട് 947
വയനാട് 383
കണ്ണൂര്‍ 700
കാസര്‍കോട് 573

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂര്‍ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂര്‍ 474, കോട്ടയം 437, ഇടുക്കി 396, കാസര്‍കോട് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗകോട് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,55,596 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 28,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 30ന് മുകളിലുള്ള 18 തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.