1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റീവ് ആയവർ

എറണാകുളം 6558

കോഴിക്കോട് 5180

മലപ്പുറം 4166

തൃശൂര്‍ 3731

തിരുവനന്തപുരം 3727

കോട്ടയം 3432

ആലപ്പുഴ 2951

കൊല്ലം 2946

പാലക്കാട് 2551

കണ്ണൂര്‍ 2087

ഇടുക്കി 1396

പത്തനംതിട്ട 1282

കാസര്‍കോട് 1056

വയനാട് 890

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍കോട് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍കോട് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 2221

കൊല്ലം 2745

പത്തനംതിട്ട 565

ആലപ്പുഴ 1456

കോട്ടയം 2053

ഇടുക്കി 326

എറണാകുളം 2732

തൃശൂര്‍ 1532

പാലക്കാട് 998

മലപ്പുറം 2711

കോഴിക്കോട് 3762

വയനാട് 300

കണ്ണൂര്‍ 1590

കാസര്‍കോട് 115

ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 16 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്സ്‌പോട്ടുകളാണുള്ളത്.

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കല്‍ വിദ്യാർഥികൾ വാക്സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്സിന്‍ എടുത്തവരാണ്.

കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിർത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാന്‍ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.

സർക്കാർ ആശുപത്രികളിലെ 61.3 % ഐസിയു കിടക്കകളും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളിൽ 27.3 % ഉപയോഗത്തിലാണ്. മെഡിക്കൽ കോളജുകളിലെ 1731 കോവിഡ് ഓക്സിജൻ കിടക്കകളിൽ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. രോഗികൾ വർധിക്കുന്നതിനാൽ ഓക്സിജൻ സ്റ്റോക്ക് വളരെ വേഗം കുറയുന്ന സാഹചര്യമാണുള്ളത്. 1000 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.