1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3459 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 77 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 516
കോഴിക്കോട് 432
എറണാകുളം 424
കോട്ടയം 302
തിരുവനന്തപുരം 288
തൃശൂര്‍ 263
ആലപ്പുഴ 256
കൊല്ലം 253
പത്തനംതിട്ട 184
കണ്ണൂര്‍ 157
പാലക്കാട് 145
ഇടുക്കി 114
വയനാട് 84
കാസര്‍കോട് 41

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 255
കൊല്ലം 332
പത്തനംതിട്ട 266
ആലപ്പുഴ 493
കോട്ടയം 681
ഇടുക്കി 193
എറണാകുളം 908
തൃശൂര്‍ 523
പാലക്കാട് 273
മലപ്പുറം 517
കോഴിക്കോട് 390
വയനാട് 126
കണ്ണൂര്‍ 181
കാസര്‍കോട് 77

മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍കോട് 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 69,207 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,59,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 11,118 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (കണ്ടെയ്‌ന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്സ്‌പോട്ടുകളാണുള്ളത്.

കേന്ദ്ര ബജറ്റിൽ കേരളത്തിന് മെഗാ പദ്ധതികൾ നേട്ടം

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റിൽ വകയിരുത്തി. ​1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക്​ 1,957 കോടിയുടെ സഹായം നൽകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 11.5 കിലോ മീറ്റർ ദൂരം നീട്ടും.

റോഡ്​ വികസനത്തിനായി തമിഴ്​നാട്ടിന്​ 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളിന് 25,000 കോടിയും വകയിരുത്തി. അസമിനും തുക മാറ്റിവെച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63,246 കോടി ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിന് 40,700 കോടിയും നാഗ്പൂർ മെട്രോക്ക് 5900 കോടിയും ബജറ്റിൽ വകയിരുത്തിയതായും ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.