
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 7, കോഴിക്കോട് 6, എറണാകുളം, തൃശൂര്‍, പാലക്കാട് 3 വീതം, വയനാട് 2, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,58,401 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
എറണാകുളം 822
കോഴിക്കോട് 763
കോട്ടയം 622
കൊല്ലം 543
പത്തനംതിട്ട 458
തൃശൂര്‍ 436
മലപ്പുറം 403
തിരുവനന്തപുരം 399
കണ്ണൂര്‍ 362
ഇടുക്കി 320
വയനാട് 292
ആലപ്പുഴ 284
പാലക്കാട് 208
കാസര്‍ഗോഡ് 124
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 762
കോഴിക്കോട് 731
കോട്ടയം 557
കൊല്ലം 537
പത്തനംതിട്ട 408
തൃശൂര്‍ 423
മലപ്പുറം 390
തിരുവനന്തപുരം 271
കണ്ണൂര്‍ 286
ഇടുക്കി 303
വയനാട് 283
ആലപ്പുഴ 278
പാലക്കാട് 101
കാസര്‍ഗോഡ് 121
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 345
കൊല്ലം 138
പത്തനംതിട്ട 224
ആലപ്പുഴ 395
കോട്ടയം 320
ഇടുക്കി 325
എറണാകുളം 1045
തൃശൂര്‍ 383
പാലക്കാട് 268
മലപ്പുറം 570
കോഴിക്കോട് 593
വയനാട് 177
കണ്ണൂര്‍ 340
കാസര്‍ഗോഡ് 50
20 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3607 ആയി.
2,14,289 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,063 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,226 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1453 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ (കണ്ടൈന്‍മെന്റ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല