1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റീവ് ആയവർ

എറണാകുളം 5030

കോഴിക്കോട് 4788

മലപ്പുറം 4323

തൃശൂര്‍ 3567

തിരുവനന്തപുരം 3388

പാലക്കാട് 3111

ആലപ്പുഴ 2719

കൊല്ലം 2429

കോട്ടയം 2170

കണ്ണൂര്‍ 1985

പത്തനംതിട്ട 1093

വയനാട് 959

ഇടുക്കി 955

കാസര്‍കോട് 673

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍കോട് 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍കോട് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1989

കൊല്ലം 1557

പത്തനംതിട്ട 751

ആലപ്പുഴ 2261

കോട്ടയം 3890

ഇടുക്കി 913

എറണാകുളം 4235

തൃശൂര്‍ 1686

പാലക്കാട് 951

മലപ്പുറം 2125

കോഴിക്കോട് 3934

വയനാട് 250

കണ്ണൂര്‍ 1490

കാസര്‍കോട് 116

ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 15 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീൻ കൂടി സ്റ്റോക്കുണ്ടെന്ന് പിണറായി വിജയൻ. 2.40 ലക്ഷം ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും. വിക്ടേഴ്സ് ചാനൽ വഴി രോഗികൾക്കു കൺസൾട്ടേഷൻ നടത്താനും സൗകര്യമൊരുക്കും.

ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കും. ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണം ശക്തമാക്കും. കഴിയുന്നതും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീടുകളിൽനിന്നാണ് രോഗവ്യാപനം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വീടുകൾ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ സമ്മർദം കൂട്ടരുത്.

സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വേഗം മടങ്ങാൻ ശ്രദ്ധിക്കണം. കൈ സ്പർശം ഉണ്ടാകുന്ന ഇടങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രോഗവ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. കേന്ദ്രസർക്കാർ നൽകിയ വാക്സീന്‍ പൂർണമായും ഉപയോഗിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.