1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർ‌ത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

എറണാകുളം 5361
കോഴിക്കോട് 4200
തിരുവനന്തപുരം 3950
മലപ്പുറം 3949
തൃശൂര്‍ 3738
കണ്ണൂര്‍ 3139
പാലക്കാട് 2968
കൊല്ലം 2422
ആലപ്പുഴ 2160,
കോട്ടയം 2153
പത്തനംതിട്ട 1191
വയനാട് 1173
ഇടുക്കി 1117
കാസര്‍കോട് 939

നെഗറ്റീവ്് ആയവർ

തിരുവനന്തപുരം 2363
കൊല്ലം 1405
പത്തനംതിട്ട 860
ആലപ്പുഴ 1745
കോട്ടയം 3063
ഇടുക്കി 391
എറണാകുളം 2735
തൃശൂര്‍ 1837
പാലക്കാട് 3200
മലപ്പുറം 3224
കോഴിക്കോട് 3194
വയനാട് 277
കണ്ണൂര്‍ 1664
കാസര്‍കോട് 704

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), ദക്ഷിണാഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂര്‍ 3711, കണ്ണൂര്‍ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസര്‍കോട് 908 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, വയനാട് 14, തൃശൂര്‍ 13, എറണാകുളം, കാസര്‍കോട് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,16,177 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,50,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,20,652 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 29,981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61,036 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്. വെള്ളിയാഴ്ച 65 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്സ്‌പോട്ടുകളാണുള്ളത്.

ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. വിവാഹം, മരണം, രോഗിയെ സന്ദർശിക്കൽ, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു യാത്രയ്ക്കു തടസമില്ല. തിരിച്ചറിയൽ കാർഡും വിവാഹ കത്തും കയ്യിൽ കരുതണം.

എന്നാൽ ജില്ല കടന്നുള്ള യാത്രകൾക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഇറക്കിയ പാസിന്റെ മാതൃക ഇത്തവണയും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ കേസെടുക്കും. അന്തർജില്ലാ യാത്ര പരമാവധി ഒഴിവാക്കണം. യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കരുതണം.

അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ലോക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ഷോപ്പ് ആഴ്ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസം പ്രവർത്തിക്കണം. പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികൾക്കു നിർമാണം നടക്കുന്ന സ്ഥലത്ത് താമസസൗകര്യവും ഭക്ഷണവും കരാറുകാരനോ ഉടമസ്ഥനോ നൽകണം. അല്ലെങ്കിൽ യാത്രാസൗകര്യം ഒരുക്കണം. ചിട്ടിപ്പണം പിരിക്കാൻ വീടുകൾ സന്ദർശിക്കരുത്.

വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാര്‍ഥന നടത്തൽ തുടങ്ങിയ കാര്യങ്ങൾ കൂട്ടമായി ചെയ്യരുത്. അയൽപക്കവുമായി ബന്ധപ്പെടുമ്പോൾ ഇരട്ട മാസ്ക് നിർബന്ധമാക്കണം. അയൽപക്കത്തുനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സോപ്പിട്ട് കൈ കഴുകണം.

പുറത്തുപോകുന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വായു സഞ്ചാരം ഉറപ്പിക്കാൻ വീടിന്റെ ജനൽ തുറന്നിടണം. ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തി. വ്യാജ സന്ദേശങ്ങൾ തയാറാക്കുന്നവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.