1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 37,199 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിനിടെ 1,49,487 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇതുവരെ ആകെ 1,57,99,524 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5308 ആയി. ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

കോഴിക്കോട് 4915
എറണാകുളം 4642
തൃശൂര്‍ 4281
മലപ്പുറം 3945
തിരുവനന്തപുരം 3535
കോട്ടയം 2917
കണ്ണൂര്‍ 2482
പാലക്കാട് 2273
ആലപ്പുഴ 2224
കൊല്ലം 1969
ഇടുക്കി 1235
പത്തനംതിട്ട 1225
കാസർകോട് 813
വയനാട് 743

നെഗറ്റീവായവർ

തിരുവനന്തപുരം 1602
കൊല്ലം 2124
പത്തനംതിട്ട 459
ആലപ്പുഴ 933
കോട്ടയം 1804
ഇടുക്കി 533
എറണാകുളം 2689
തൃശൂര്‍ 1283
പാലക്കാട് 886
മലപ്പുറം 1099
കോഴിക്കോട് 2013
വയനാട് 249
കണ്ണൂര്‍ 1113
കാസർകോട് 713

രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4715, എറണാകുളം 4544, തൃശൂര്‍ 4233, മലപ്പുറം 3761, തിരുവനന്തപുരം 3359, കോട്ടയം 2664, കണ്ണൂര്‍ 2304, പാലക്കാട് 999, ആലപ്പുഴ 2208, കൊല്ലം 1956, ഇടുക്കി 1207, പത്തനംതിട്ട 1150, കാസർകോട് 771, വയനാട് 716 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 27, കാസർകോട് 19, തൃശൂര്‍ 15, വയനാട് 13, പത്തനംതിട്ട 9, പാലക്കാട് 7, ഇടുക്കി, എറണാകുളം 6 വീതം, കൊല്ലം 5, തിരുവനന്തപുരം 3, കോഴിക്കോട് 2, മലപ്പുറം 1.

ഇതോടെ 3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,61,801 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 23,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 8 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 624 ഹോട്സ്‌പോട്ടുകളാണുള്ളത്.

കോവിഡ് കേസുകൾ വർധിക്കുന്ന ജില്ലകളിൽ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രവർത്തനം അവശ്യ സർവീസിൽ ഒതുക്കും. ഹോട്ടലുകൾക്കു ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തും.

വിമാനത്താവളത്തിലേക്കു പോകുന്നവർക്കും ട്രെയിൻ യാത്രക്കാർക്കും തടസ്സമുണ്ടാകില്ല. ടെലികോം– ഇന്റർനെറ്റ് സേവനങ്ങൾക്കു തടസ്സമുണ്ടാകില്ല. ബാങ്കുകൾ ഓൺലൈൻ ഇടപാട് കൂടുതൽ നടത്താൻ ശ്രമിക്കണം. ആൾക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികൾക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ല.

റേഷൻ കടകളും സിവിൽ സപ്ലൈസ് സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 50 പേർക്കു പ്രാർഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടേയും കാര്യമല്ല. വലിയ സൗകര്യം ഉള്ളിടത്താണ് 50 പേർ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം വീണ്ടും കുറയ്ക്കണം– മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.