1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,13,93,618 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

എറണാകുളം 1702
കൊല്ലം 1597
തിരുവനന്തപുരം 1567
തൃശൂര്‍ 1095
മലപ്പുറം 1072
പാലക്കാട് 1066
ആലപ്പുഴ 887
കോഴിക്കോട് 819
കണ്ണൂര്‍ 547
ഇടുക്കി 487
പത്തനംതിട്ട 480
കോട്ടയം 442
കാസര്‍കോട് 301
വയനാട് 184

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1451
കൊല്ലം 598
പത്തനംതിട്ട 541
ആലപ്പുഴ 1054
കോട്ടയം 605
ഇടുക്കി 518
എറണാകുളം 2027
തൃശൂര്‍ 837
പാലക്കാട് 1449
മലപ്പുറം 2351
കോഴിക്കോട് 1117
വയനാട് 209
കണ്ണൂര്‍ 580
കാസര്‍കോട് 199

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,459 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 633 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1653, കൊല്ലം 1586, തിരുവനന്തപുരം 1463, തൃശൂര്‍ 1077, മലപ്പുറം 1028, പാലക്കാട് 661, ആലപ്പുഴ 884, കോഴിക്കോട് 807, കണ്ണൂര്‍ 489, ഇടുക്കി 473, പത്തനംതിട്ട 461, കോട്ടയം 412, കാസര്‍കോട് 291, വയനാട് 174 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 14, കണ്ണൂര്‍ 10, എറണാകുളം, കാസര്‍കോട് 8, തിരുവനന്തപുരം, കൊല്ലം 7 വീതം, തൃശൂര്‍ 6, പാലക്കാട് 3, മലപ്പുറം, കോഴിക്കോട് 2 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,12,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,23,904 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,06,437 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 29,225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2161 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്സ്‌പോട്ടുകളാണുള്ളത്.

ലോക്ഡൗൺ ജൂൺ 17 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകിട്ട് 7വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തിരം സ്ലോട്ട് ബുക് ചെയ്യാം. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.