1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

മലപ്പുറം 2115
എറണാകുളം 1624
കൊല്ലം 1404
തൃശൂര്‍ 1364
കോഴിക്കോട് 1359
പാലക്കാട് 1191
തിരുവനന്തപുരം 977
കണ്ണൂര്‍ 926
ആലപ്പുഴ 871
കോട്ടയം 826
കാസര്‍കോട് 657
പത്തനംതിട്ട 550
വയനാട് 436
ഇടുക്കി 239

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 754
കൊല്ലം 830
പത്തനംതിട്ട 382
ആലപ്പുഴ 668
കോട്ടയം 473
ഇടുക്കി 276
എറണാകുളം 634
തൃശൂര്‍ 1326
പാലക്കാട് 1056
മലപ്പുറം 1566
കോഴിക്കോട് 1176
വയനാട് 239
കണ്ണൂര്‍ 631
കാസര്‍കോട് 320

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍കോട് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍കോട് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,57,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനിടെ സംസ്ഥാനത്തെ എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്, അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ മനോരമ ന്യൂസിലെ പ്രത്യേക ചര്‍ച്ചാ പരിപാടിയില്‍ പറഞ്ഞു.

രോഗവ്യാപനം ഏറ്റവും കൂടിയ തദ്ദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടു വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. ബാങ്കുകളില്‍ അഞ്ച് ദിവസവും ഇടപാടുകാരെ പ്രവേശിപ്പിക്കും. കടകള്‍ തുറക്കുന്ന ദിവസങ്ങള്‍ക്കുള്ള നിയന്ത്രണവും വാരാന്ത്യ ലോക്ഡൗണും തുടരും. ഇളവുകളെക്കുറിച്ചു പ്രതിപക്ഷത്തോടും ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്നു വിദഗ്ധരും നിയന്ത്രണം മൂലം ജീവിക്കാനാവുന്നില്ലെന്ന് വിവിധ മേഖലകളിലെ ജനങ്ങളും പരാതി പറയുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നത്. കടകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ നീട്ടിയെങ്കിലും അത് പോരെന്ന നിലപാടിലാണ് വ്യാപാരികൾ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകള്‍ തുറക്കാവുന്ന ദിവസങ്ങള്‍ ഇപ്പോഴും പരിമിതമാണ്. ബി കാറ്റഗറിയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറിയില്‍ വെള്ളിയാഴ്ചയുമേ കട തുറക്കാനാവു. ഡി കാറ്റഗറിയില്‍ അവശ്യവിഭാഗങ്ങളൊഴികെ ഒന്നും തുറക്കാനാവില്ല. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണിനും മാറ്റമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.