
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാംപിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
മലപ്പുറം 2871
തൃശൂര്‍ 2023
കോഴിക്കോട് 1870
എറണാകുളം 1832
കൊല്ലം 1568
പാലക്കാട് 1455
കണ്ണൂര്‍ 1121
കോട്ടയം 1053
തിരുവനന്തപുരം 996
ആലപ്പുഴ 901
കാസര്‍കോട് 793
പത്തനംതിട്ട 446
വയനാട് 363
ഇടുക്കി 226
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 684
കൊല്ലം 734
പത്തനംതിട്ട 265
ആലപ്പുഴ 1124
കോട്ടയം 659
ഇടുക്കി 304
എറണാകുളം 1093
തൃശൂര്‍ 1826
പാലക്കാട് 1003
മലപ്പുറം 1033
കോഴിക്കോട് 780
വയനാട് 135
കണ്ണൂര്‍ 783
കാസര്‍കോട് 644
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2786, തൃശൂര്‍ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂര്‍ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസര്‍കോട് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍കോട് 16, കണ്ണൂര്‍ 14, തൃശൂര്‍ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 25,691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 5ന് താഴെയുള്ള 73, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 335, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല