
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 17,466 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,42,008 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 12.3. ഇതുവരെ ആകെ 2,62,48,280 സാംപിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 16,035 ആയി. ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
മലപ്പുറം 2684
കോഴിക്കോട് 2379
തൃശൂര്‍ 2190
എറണാകുളം 1687
പാലക്കാട് 1552
കൊല്ലം 1263
തിരുവനന്തപുരം 1222
ആലപ്പുഴ 914
കണ്ണൂര്‍ 884
കോട്ടയം 833
കാസർകോട് 644
പത്തനംതിട്ട 478
വയനാട് 383
ഇടുക്കി 353
നെഗറ്റീവായവർ
തിരുവനന്തപുരം 1012
കൊല്ലം 1460
പത്തനംതിട്ട 405
ആലപ്പുഴ 660
കോട്ടയം 495
ഇടുക്കി 205
എറണാകുളം 1306
തൃശൂര്‍ 2006
പാലക്കാട് 1124
മലപ്പുറം 2467
കോഴിക്കോട് 2019
വയനാട് 423
കണ്ണൂര്‍ 1040
കാസർകോട് 625
രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര്‍ 796, കോട്ടയം 784, കാസർകോട് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസർകോട് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 4,35,768 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 26,228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആർ 5ന് താഴെയുള്ള 73, 5നും 10നും ഇടയ്ക്കുള്ള 335, 10നും 15നും ഇടയ്ക്കുള്ള 355, 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല