1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാംപിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് ആയവർ

മലപ്പുറം 3576
എറണാകുളം 3548
കൊല്ലം 3188
കോഴിക്കോട് 3066
തൃശൂര്‍ 2806
പാലക്കാട് 2672
തിരുവനന്തപുരം 1980
കോട്ടയം 1938
കണ്ണൂര്‍ 1927
ആലപ്പുഴ 1833
പത്തനംതിട്ട 1251
വയനാട് 1044
ഇടുക്കി 906
കാസർകോട് 468

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1194
കൊല്ലം 1765
പത്തനംതിട്ട 743
ആലപ്പുഴ 1049
കോട്ടയം 1428
ഇടുക്കി 422
എറണാകുളം 2020
തൃശൂര്‍ 2602
പാലക്കാട് 2417
മലപ്പുറം 2532
കോഴിക്കോട് 2709
വയനാട് 526
കണ്ണൂര്‍ 875
കാസർകോട് 405

പ്രതിവാര ഇന്‍ഫെക്‌ഷൻ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസർകോട് 456 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,393 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,686 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 31,707 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2698 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. ഇവിടങ്ങളിലെ സ്ഥിതി എല്ലാ ബുധനാഴ്ചയും വിലയിരുത്തി ഇളവുകൾ പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പട്ടിക അവലോകനം ചെയ്യുന്നത് രണ്ടു ദിവസത്തിനിടയിലാക്കാൻ ആലോചനയുണ്ട്. ഇന്നു ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും.

296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാർഡുകളിലാണ് ഐപിആർ നിരക്ക് ഏഴിൽ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ–52. 742 വാർഡുകളിലാണ് നിയന്ത്രണം. കാസർകോടാണ് കുറവ്. 5 തദ്ദേശ സ്ഥാപനങ്ങളിലായി 49 വാർഡുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.