1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് ആയവർ

മലപ്പുറം 3691

തൃശൂര്‍ 2912

എറണാകുളം 2663

കോഴിക്കോട് 2502

പാലക്കാട് 1928

കൊല്ലം 1527

കണ്ണൂര്‍ 1299

കോട്ടയം 1208

തിരുവനന്തപുരം 1155

കാസര്‍കോട് 934

ആലപ്പുഴ 875

വയനാട് 696

പത്തനംതിട്ട 657

ഇടുക്കി 367

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3572, തൃശൂര്‍ 2894, എറണാകുളം 2622, കോഴിക്കോട് 2470, പാലക്കാട് 1406, കൊല്ലം 1521, കണ്ണൂര്‍ 1158, കോട്ടയം 1155, തിരുവനന്തപുരം 1120, കാസര്‍കോട് 921, ആലപ്പുഴ 868, വയനാട് 679, പത്തനംതിട്ട 632, ഇടുക്കി 360 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസര്‍കോട് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 1153

കൊല്ലം 1657

പത്തനംതിട്ട 418

ആലപ്പുഴ 721

കോട്ടയം 1045

ഇടുക്കി 305

എറണാകുളം 1544

തൃശൂര്‍ 2651

പാലക്കാട് 1574

മലപ്പുറം 3589

കോഴിക്കോട് 2244

വയനാട് 534

കണ്ണൂര്‍ 1449

കാസര്‍കോട് 594

ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,056 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,009 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 30,047 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2836 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. സ്വാതന്ത്ര്യദിനത്തിൽ ഞായറാഴ്ച കടകൾ തുറക്കാം. ഓണം പ്രമാണിച്ച് 22നും ലോക്ഡൗണില്ല. ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) ഒഴിവാക്കി പ്രാദേശിക അടിസ്ഥാനത്തിൽ, രോഗവ്യാപന തോത് അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.

ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40 പേര്‍. കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർ. 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ആഴ്ചയിൽ ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ. മറ്റിടങ്ങളിൽ 6 ദിവസം കടകൾ തുറക്കാം. രാവിലെ 7 മുതൽ വൈകിട്ട് 9 വരെയാണ് സമയം. ഉത്സവകാലം പരിഗണിച്ച് ശാരീരിക അകലം പാലിക്കാൻ വ്യാപാര സ്ഥാപനങ്ങൾ നടപടിയെടുക്കണം. അകലം പാലിക്കാൻ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കും കടയിലെ പ്രവേശനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ യോഗം വിളിക്കും.

കടകളിലെത്തുന്നവർ ആദ്യ ഡോസ് വാക്സീൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ എടുത്തവരോ, ഒരു മാസത്തിനു മുൻപു രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാമ്യം. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതി നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ അകലം പാലിക്കാൻ നടപടിയെടുക്കും. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ലഭ്യത അനുസരിച്ച് വാക്സീൻ നൽകും. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സീൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.