
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്സഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന് നിര്ബന്ധമുള്ളവര്, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.
എന്നാൽ, ഒന്നാം ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള കാലൈദർഘ്യം പ്രവാസികളുടെ കാര്യത്തിൽ കുറച്ചുനൽകിയില്ലെങ്കിൽ പുതിയ ഉത്തരവിെൻറ പ്രയോജനം കിട്ടാത്ത സ്ഥിതി വരുമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്സിൻ ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്.
നേരത്തേ ഇത് 28 ദിവസമായിരുന്നു. പിന്നീട് ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് എടുത്താൽ മതിയെന്നായി. എന്നാൽ, ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടിലെത്തുന്നത്.കോവിഡ് കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവർക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.
പല പ്രവാസികൾക്കും രണ്ടാം ഡോസിനായി ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് 84 ദിവസമാക്കി ദീർഘിപ്പിച്ചത്. ഇതോടെ ഇത്തരക്കാർ ഏറെ പ്രയാസത്തിലായി. രണ്ട് ഡോസ് വാക്സിനും എടുത്ത പ്രവാസികൾക്ക് ചില ജി.സി.സി രാജ്യങ്ങൾ കോവിഡ് ചട്ടങ്ങളിൽ ഇളവുനൽകാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് ഖത്തർ അംഗീകാരം നൽകിയിട്ടുണ്ട്.
വാക്സിൻ എടുത്തുവരുന്ന ഇന്ത്യക്കാർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ പല പ്രവാസികളും തിരിച്ചെത്തുകയും ഹോട്ടൽ ക്വാറൻറീൻ ഒഴിവാകുകയും ചെയ്തിരുന്നു. നിലവിൽ വൻ സാമ്പത്തിക ചെലവാണ് ഹോട്ടൽ ക്വാറൻറീനുള്ളത്. എന്നാൽ, രണ്ടാംതരംഗം ഇന്ത്യയിൽ വ്യാപകമായതോടെ ഈ ഇളവ് ഖത്തർ പിൻവലിക്കുകയായിരുന്നു.
എന്നാൽ, ഇത് പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്. ഒരു ഡോസ് മാത്രം എടുത്തുവരുന്നവർക്ക് ഇളവ് ലഭ്യമാകില്ല. രണ്ടാം ഡോസ് വാക്സിെൻറ കാലയളവ് ദീർഘമായതിനാൽ വാക്സിൻ എടുക്കാതെതന്നെ ഗൾഫിലേക്ക് വരുന്നതാണ് ലാഭകരമെന്ന സ്ഥിതിയാണ്. എന്നാൽ, ചില വിമാനക്കമ്പനികൾ വാക്സിൻ എടുത്തതിെൻറ രേഖകൾ ആവശ്യെപ്പടാൻ തുടങ്ങിയിതും ഇവർക്ക് തലവേദനയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല