1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന്റെ ഭാഗമാണ് നിരക്ക് വര്‍ധന.

ഇന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താന്‍ 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

പ്രതിമാസം നൂറുയൂണിറ്റ് വൈദ്യുതി ഉപയോഗിക്കന്നവര്‍ക്ക് രണ്ടുമാസത്തെ ബില്‍ വരുമ്പോള്‍ പതിനെട്ടുരൂപ അധികം നല്‍കണം. 87.07 കോടി രൂപഈടാക്കുന്നതിനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായത്. കഴിവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ താപവൈദ്യുതിവാങ്ങിയ ഇനത്തിലെ അധികച്ചെലവാണിത്. കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ ഇറക്കുമതി ചെയ്ത വില കൂടിയ കൽക്കരി ഉപയോഗിച്ചതാണ് വിലകൂടാന്‍ കാരണം.

യൂണിറ്റ് ഒന്നിന് 14 പൈസ നിരക്കിൽ മൂന്നു മാസത്തേക്ക് ഇന്ധന സർചാർജ് വേമമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.
പൊതുതെളിവെടുപ്പിന് ശേഷം യൂണിറ്റിന് ഒന്‍പതുപൈസായി നിജപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ ഇതര വിതരണ ലൈസൻസികളുടെ ഉപയോക്താക്കൾക്കും ബാധകമാണ്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപയോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.