1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015

സ്വന്തം ലേഖകന്‍: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജവഹര്‍ നഗര്‍ കവടിയാര്‍ മാനറില്‍ ബി. അര്‍ജുനാണ് ഒന്നാം സ്ഥാനം. എന്‍ജിനീയറിങ്ങിന് ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. 1,11,109 പേര്‍ പ്രവേശന പരീക്ഷ എഴുതിയതില്‍ 75,258 വിദ്യാര്‍ഥികള്‍ 10 മാര്‍ക്ക് എങ്കിലും നേടി യോഗ്യത നേടി.

ഇതില്‍ സമീകരണത്തിനായി പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാത്ത 20,078 പേരെ ഒഴിവാക്കിയ ശേഷം 55,180 പേരാണു റാങ്ക് പട്ടികയില്‍ സ്ഥാനം നേടിയത്. സംസ്ഥാനത്ത് ആകെ 59,220 എന്‍ജിനീയറിങ് സീറ്റുണ്ടെങ്കിലും അത്രയും പേര്‍ റാങ്ക് പട്ടികയിലില്ല.

കോഴിക്കോട് നടുവണ്ണൂര്‍ അവിട്ടനല്ലൂര്‍ പാത്രിയാട്ട് വീട്ടില്‍ എ.എസ്. അമീര്‍ ഹസന്‍ രണ്ടാം റാങ്കും കോഴിക്കോട് പെരുമണ്ണ ശ്രീലകത്തില്‍ പി. ശ്രീരാഗ് മൂന്നാം റാങ്കും നേടി. തിരുവനന്തപുരം മേനംകുളം കൊച്ചുവീട്ടില്‍ ജി.കെ. നിതിന് നാലാം റാങ്കും തലശേരി ചമ്പാട് സരയു ഹൗസില്‍ കെ. ശ്രീഹരിക്ക് അഞ്ചാം റാങ്കും ലഭിച്ചു.

പെരിന്തല്‍മണ്ണ ജൂബിലി റോഡ് ഇഷ്‌മേരായില്‍ ലിസ തെരേസയ്ക്കാണ് ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം. അങ്കമാലി കിടങ്ങൂര്‍ മാനസം വീട്ടില്‍ എം.ആര്‍. അഭിഷേക് രണ്ടാം റാങ്കും മലപ്പുറം തേഞ്ഞിപ്പലം ശാന്തിനഗര്‍ വൈകുണ്ഠത്തില്‍ കെ. ദേവിരാജ് മൂന്നാം റാങ്കും നേടി. ഗുര്‍ഗാവോണ്‍ ചക്കര്‍പൂര്‍ സരസ്വതി വിഹാറില്‍ ആല്‍ഫി ജോര്‍ജ്, പാലക്കാട് എഴക്കാട് ചേതക്കാട് വീട്ടില്‍ സി.ബി. ലിജിത്ത് എന്നിവരാണു നാലും അഞ്ചും റാങ്ക് ജേതാക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.