സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നാവികസേനയുടെ തിരച്ചില്‍; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. വരും ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് നാവികസേന ലഫ്. കമാന്‍ഡര്‍ ഹാരിസ് കുഞ്ഞുമോന് പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
വീണ്ടും ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു.ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 200 ഘനമീറ്റര്‍ ആയി കുറച്ചു. 2400.70 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്.
അതേസമയം, ഇടുക്കി ജില്ലയില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ ഉപ്പുതോടില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ചെറുതോണി അണക്കെട്ടില്‍ നിന്ന് ആദ്യം വെള്ളമൊഴുകി എത്തിയ ചെറുതോണി ടൗണിന്റെ പ്രധാന ഭാഗങ്ങള്‍ പുഴയെടുത്തു. തൊടുപുഴ കട്ടപ്പന സംസ്ഥാന പാത ഒരു കിലോമീറ്ററോളം പൂര്‍ണമായി തകര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല