1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: കേരളത്തെ മുക്കിയ മഹാപ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം; പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിന്‍മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

നേതാക്കളും ജനങ്ങളും ജനനന്മ ലക്ഷ്യമാക്കി ഇടപെടണമെന്നും കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിലാണ് ലോകത്തെ ഗ്രസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പരിപാടിയിലാണ് കേരളം ആഗോള അനാസ്ഥയുടെ ഇരയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സൂചിപ്പിച്ചത്. അടുത്തവര്‍ഷം സെപ്റ്റംബറില്‍ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാന്‍ കാലാവസ്ഥ ഉച്ചക്കോടി സംഘടിപ്പിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കി.

കേരളം നേരിട്ട പ്രളയം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലമാണ്. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തില്‍ 400ലധികം പേര്‍ മരിച്ചു. ദശലക്ഷക്കണിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു.കാലാവസ്ഥ വ്യതിയാനം നമ്മള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് സംഭവിക്കുന്നത്. ജനങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ അടിയന്തര നടപടി ആവശ്യമാണെന്നും യുഎന്‍ മേധാവി ഓര്‍മിപ്പിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.