1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2018

സ്വന്തം ലേഖകന്‍: പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ 25,776 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; വിദേശ വികസന ഏജന്‍സികളുടെ സഹായവും തേടും. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് 

(എ.ഡി.ബി), ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ ഓപ്പറേറ്രീവ്, ജര്‍മ്മനിയിലെ കെ.എഫ് .ഡബ്‌ളിയു ബാങ്കെന്‍ ഗ്രുപ്പെ തുടങ്ങി വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്‍പ് വെള്ളപ്പൊക്കം നേരിട്ട ആന്ധ്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ ഫണ്ടുകള്‍ ലഭിച്ചിരുന്നു.

സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ജി.ഡി.പിയുടെ 3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് അനുവദിച്ചാല്‍ ഏഴ് ലക്ഷം കോടിരൂപ ജി.ഡി.പിയുള്ള കേരളത്തിന് 10,500 കോടി രൂപ കടമെടുക്കാന്‍ കഴിയും. നബാര്‍ഡിന്റെ ഗ്രാമീണപശ്ചാത്തല വികസന ഫണ്ടില്‍ നിന്ന് മൂന്നു വര്‍ഷങ്ങളായി 8000 കോടി രൂപ സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതില്‍ കൃഷിക്ക് പദ്ധതിയുടെ 95ശതമാനവും സാമൂഹ്യ മേഖലയ്ക്ക് 85 ശതമാനവും ഗ്രാമീണ റോഡുകള്‍ക്ക് 80 ശതമാനവും വായ്പ ലഭിക്കും.

ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കാനും കനാലുകളും റഗുലേറ്രറുകളും സ്ഥാപിക്കാനും 1000 കോടിയുടെ ദീര്‍ഘകാല ജലസേചന ഫണ്ട് പ്രയോജനപ്പെടുത്തും. കേന്ദ്രപദ്ധതികള്‍ക്കായി അധികമായി 2600 കോടിയും ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കാന്‍ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പ്രകാരം 1000 കോടിയും സമാഹരിക്കും. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം 30,000 പേര്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ വീടുണ്ടാക്കാന്‍ 1200 കോടി ചെലവാകും. ദേശീയ ഉപജീവന മിഷന്‍ വക 243 കോടിയും പ്രധാന മന്ത്രികൃഷി സിംചായി യോജന വഴി 123 കോടിയും സ്വച്ഛ ഭാരത് മിഷന്‍ വഴി 110 കോടിയും ഹഡ്‌കോ വഴി 1000 കോടിയും സമാഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1000 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.