1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം; വീടുകളുടെ ശുചീകരണം അടുത്ത വെല്ലുവിളി

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം. സംസ്ഥാനത്താകെ 11,001 വീടുകളാണു തകര്‍ന്നത്. ഇതില്‍ 699 എണ്ണം പൂര്‍ണമായും 10,302 എണ്ണം ഭാഗികമായും തകര്‍ന്നു. 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി.? പ്രളയക്കെടുതിയില്‍ ഒലിച്ചുപോയതു 2.80 ലക്ഷം കര്‍ഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ്. വീടുകളുടെയും കാര്‍ഷിക മേഖലയുടെയും നഷ്ടം ഏതാണ്ട് 1100 കോടി രൂപ വരും.

കൃത്യമായ വിലയിരുത്തലിനു ശേഷമേ ശരിയായ നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയൂ. തകര്‍ന്ന റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടം ഇതിന്റെ പലമടങ്ങു വരും. ശുചീകരണത്തിനും വീടുകള്‍ വാസയോഗ്യമാക്കുന്നതിനുമായി 40,000 പൊലീസുകാര്‍ രംഗത്തിറങ്ങും. അറുപതിനായിരത്തിലേറെപ്പേരെ രക്ഷിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് ശുചീകരണ ദൗത്യത്തിലേക്കു കടക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഡിജിപിയുടെ നിര്‍ദേശത്തിനു പിന്നാലെ ആറന്മുള മേഖലയില്‍ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ വീടുകള്‍ വൃത്തിയാക്കാനിറങ്ങി. ശുചീകരണത്തിനു സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും സര്‍ക്കാര്‍ തേടി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 30 ദിവസത്തെ കര്‍മപദ്ധതി ആരോഗ്യവകുപ്പു തയാറാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.