1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന; പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ അജണ്ട. പ്രളയം വരുത്തിവെച്ച ദുരിതവും അത് മറികടക്കാന്‍ സ്വീകരിക്കേണ്ട വഴികളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനപ്രകാരം പ്രത്യേക സഭ സമ്മേളനം ചേരുന്നത്.

നിയമസഭാ ചട്ടം 130 പ്രകാരം ചേര്‍ന്ന സഭ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ഡി.എം.കെ അധ്യക്ഷനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി എന്നിവരെയും പ്രളയത്തില്‍ മരിച്ച 453 ഓളം പേരെയും സഭ ഓര്‍മിച്ചു. ഇവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഒരു മിനുട്ട് സഭ മൗനം ആചരിച്ചു.

പ്രളയം സംബന്ധിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി അവതരിപ്പിക്കും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചക്ക് ശേഷം ചട്ടം 275 അനുസരിച്ചുള്ള പ്രമേയവും സഭ പാസാക്കും. ഡാമുകള്‍ കൂട്ടത്തോടെ തുറന്നത് പ്രളയക്കെടുതി രൂക്ഷമാക്കിയെന്ന വിമര്‍ശം സഭയിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സിപിഐഎം ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തും. രാവിലെ ഒന്‍പത് മുതല്‍ രണ്ട് മണി വരെയാണ് സഭ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സമയം ക്ലിപ്തപ്പെടുത്താതെ പ്രളയമേഖലകളില്‍ നിന്നുള്ള എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. സഭാ സമ്മേളനത്തിന് ശേഷമാകും മന്ത്രിസഭായോഗം. സഭയിലുയരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്നലെ ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിയത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.