1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: 2019 ലെ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രസഹായമില്ല. ഗുരുതരപ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സെപ്തംബര്‍ ഏഴിനാണ് സഹായംതേടി കേരളം കേന്ദ്രത്തിന് കത്തുനല്‍കിയത്. അതേസമയം,ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടിരൂപ അധികസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപ സഹായം തേടി കേരളം സെപ്റ്റംബർ ഏഴിന്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. എന്നാല്‍, ലിസ്റ്റില്‍ കേരളത്തിന്റെ പേരില്ല. അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് 5908 കോടി രൂപയുടെ പ്രളയ ധനസഹായം ലഭിക്കുക.

450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍ ആണുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.