1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2018

സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 മുതല്‍ തുടങ്ങാന്‍ ശ്രമം; നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 വരെ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 26 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാകുന്ന തരത്തില്‍ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.

ആഭ്യന്തര ടെര്‍മിനലില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഉപകരണങ്ങളെല്ലാം നശിച്ചു. വിമാനത്താവളത്തില്‍ 2600 മീറ്റര്‍ ചുറ്റുമതില്‍ തകര്‍ന്നു. ആകെ 250 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഉപകരണങ്ങളുടെ പരിശോധന നടന്നുവരുകയാണ്. 700 റണ്‍വേ ലൈറ്റുകള്‍ തകരാറിലായിട്ടുണ്ട്. ഇത് മാറ്റിസ്ഥാപിക്കണം. 26നകം അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള താത്കാലിക വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 26 വരെ തുടരും. ഞായറാഴ്ചവരെ ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെ അലയന്‍സ് എയര്‍ലൈന്‍സിന്റെയും സര്‍വീസുകള്‍ ഉണ്ടാകും. ദിവസം ഏഴു സര്‍വീസുകളാണ് ഉണ്ടാകുക. ചെറുവിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ആഭ്യന്തര ടെര്‍മിനലിന്റെ പ്രവര്‍ത്തന ചുമതല സിയാലിനാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.