1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2018

സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി ശേഷിയും പിന്നിട്ട് ഉയരുന്നു; നിലവില്‍ 142.30 അടി; സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം. ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മനോജ് ജോര്‍ജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വിഷയം ഉന്നയിക്കാന്‍ രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം, സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്.

സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി. അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാന്പുകളില്‍ വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.

ആലുവയില്‍ മാത്രം ആയിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.