1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 80.94 ആയിരുന്നു വിജയ ശതമാനം.

83 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൊയ്തു. അതില്‍ എട്ട് സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്. സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശതമാനവുമാണ് വിജയം. 87.22 ശതമാനം വിജയം നേടി കണ്ണൂര്‍ ഒന്നാമത് എത്തിയപ്പോള്‍ 77.65 ശതമാനം വിജയവുമായി പത്തനംതിട്ട അവസാനക്കാരായി.

വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്.സേ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ മേയ് 22 ന് മുന്‍പ് അത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

ഗള്‍ഫിലെ സ്‌കൂളുകളും 94.82 ശതമാനവുമായി മികച്ച നേട്ടം കൈവരിച്ചു. ഗള്‍ഫിലെ എട്ട് സ്‌കൂളുകളിലായി 598 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 567 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 22 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസുണ്ട്. കഴിഞ്ഞ വര്‍ഷം 96.56 ശതമാനമാണ് ഗള്‍ഫ് സ്‌കൂളുകളിലെ വിജയം. 23 പേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.