1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്.

“കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകൾ എന്ന നിലയ്ക്ക് പരിശോധനകൾ നടത്തണം. നിലവിൽ ഇത് 20,000 – 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും,“ ബിബിഎംപി ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിനു ശേഷം മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

കേരളത്തിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിര്‍ന്ധമാക്കിയിരുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടി വരും.

നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.