1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2017

സ്വന്തം ലേഖകന്‍: കേരളം ‘ഇടി മുഴങ്ങുന്ന പാകിസ്താന്‍’ നെന്ന് ടൈംസ് നൗ ചാനല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് തലയൂരി. പ്രമുഖ ഇംഗ്ലീഷ് വാര്‍ത്തചാനലായ ‘ടൈംസ് നൗ’ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ കേരളത്തിലേക്ക് വരുന്ന വാര്‍ത്തയാണ് ‘ഷാ ഇടി മുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന തലക്കെട്ടോടെ അവതരിപ്പിച്ചത്.

കേന്ദ്രത്തിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലായിരുന്നു കേരളത്തെ പാകിസ്താനോട് ഉപമിച്ചുകൊണ്ടുള്ള ചാനലിന്റെ വാര്‍ത്താവതരണം. ‘കേരളത്തില്‍ ബീഫ് നിരോധന പ്രശ്‌നം വീണ്ടും വലുതാകുന്നു’ എന്നും ചാനലില്‍ തുടര്‍ന്ന് പറഞ്ഞിരുന്നു. വാര്‍ത്ത വൈറലായതോടെ കേരളത്തെ മോശമായി അവതരിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു.

മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തി. പ്രതിഷേധം വ്യാപകമായതോടെ പറ്റിയ അബദ്ധത്തില്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചു. ചാനല്‍ അധികൃതര്‍ മാപ്പപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ‘അപ്പോളജൈസ് ടൈംസ് നൗ’, ‘അപ്പോളജൈസ് ടൈംസ് കൗ’ തുടങ്ങിയ ഹാഷ് ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.