1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതിൽ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വർധനവാണ് നടപ്പാക്കുക എന്ന അറിയാൻ കഴിയൂ.

നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.