1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: കേരളത്തില്‍ ആദ്യമായി കോംഗോ പനി; മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോപനി ബാധിച്ച് ചികിത്സയിലുള്ളത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2011 ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചു. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.