1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2023

സ്വന്തം ലേഖകൻ: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി. ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവശ്യപ്പെടുന്നവരുടെ അപേക്ഷ ഉദ്യോഗസ്ഥർ നിരസിക്കരുതെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവിൽ വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ 2021 സെപ്റ്റംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനത്തിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഹർജികൾ ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി ധന്യ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പൊതുനിയമമനുസരിച്ച് വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള കരാറാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹത്തിന് നടപടിക്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന്റെ അടിസ്ഥാന സ്വഭാവം കരാർ തന്നെയാണ്. കൂടാതെ ഇത്തരം വിവാഹ ഉടമ്പടിയിൽ 2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വ്യവസ്ഥകൾക്കും പ്രസക്തിയുണ്ടെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. അതിനാൽ, വിവരസാങ്കേതികത നിയമതത്തിലെ 10 (എ) വകുപ്പിന്റെ അടിസ്ഥാനത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്ന വിവാഹം അസാധുവാണെന്ന് പറയാനാവില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്റെ നിരീക്ഷണം.

സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി ഓൺലൈനിൽ ഹർജിക്കാരുടെ വിവാഹം നടത്താനോ രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നീടാണ് ഹർജിയിൽ വിശദമായ വാദം കേട്ട് 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമുള്ള വിവാഹങ്ങൾ ഓൺലൈനായി നടത്താമെന്ന അന്തിമ വിധി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.