1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2024

സ്വന്തം ലേഖകൻ: കേരളത്തിൽ സൈബർത്തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ അധികവും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്‌ധരായ പ്രൊഫഷണലുകളെന്ന് പോലീസ്. അഞ്ചുമാസത്തിനിടെ ആയിരത്തിലധികംപേർ തട്ടിപ്പിനിരയായതിൽ 55 ഡോക്ടർമാരും 93 ഐ.ടി. പ്രൊഫഷണലുകളും ഉൾപ്പെടുന്നു.

പോലീസിന്റെ സൈബർ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണക്ലാസ് നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി ബോധവത്‌കരണം നടത്തി. ബാങ്കുകളുമായി ചേർന്ന് പോലീസ് നടത്തിയ ബോധവത്കരണത്തിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ലാത്തതിനാൽ റിസർവ് ബാങ്കുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ട്.

ഇക്കൊല്ലം ഇതുവരെ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ

സ്വാകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 327

വ്യാപാരികൾ 123

ഐ.ടി. പ്രൊഫഷണലുകൾ 93

വീട്ടമ്മമാർ 93

വിരമിച്ചവർ 83

വിദേശമലയാളികൾ 80

സർക്കാരുദ്യോഗസ്ഥർ 60

ഡോക്ടർമാർ 55

വിദ്യാർഥികൾ 53

അധ്യാപകർ 39

ബാങ്ക് ഉദ്യോഗസ്ഥർ 31

പ്രതിരോധസേനാംഗങ്ങൾ 27

തൊഴിൽരഹിതർ 11

നഴ്‌സുമാർ 10

അഭിഭാഷകർ 7

കൃഷിക്കാർ 5

ചാർട്ടേഡ് അക്കൗണ്ടന്റുമാർ 2

ഫാർമസിസ്റ്റ് 2

മുതിർന്ന പൗരർ 2

ആകെ 1103

സംസ്ഥാനത്തുനിന്ന് മാസം 15 കോടിയോളം രൂപയെങ്കിലും ഓൺലെൻ തട്ടിപ്പിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം 201 കോടിയാണ് നഷ്ടമായത്. പണം നഷ്ടമായാല്‍ ആദ്യമണിക്കൂറുകളില്‍തന്നെ പോലീസിനെ അറിയിച്ചാല്‍ കുറച്ചു പണമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് സൈബര്‍ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിപ്പിനിരയാകുന്നവരില്‍ 40 ശതമാനത്തില്‍ താഴെമാത്രമേ ആദ്യമണിക്കൂറുകളില്‍ പരാതിയുമായി എത്താറുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.