1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2022

സ്വന്തം ലേഖകൻ: 2022ലെ പ്ലസ് ടു, വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​ഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടിയാണ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തിയത്. 12 മണി മുതൽ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.

ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം 87.94% ആയിരുന്നു. 2012ലെ 88.08 ​​ശ​​ത​​മാ​​ന​​മാ​​ണ്​ ഉ​​യ​​ർ​​ന്ന പ്ല​​സ്​ ടു ​​വി​​ജ​​യം.

വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം

ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട്; കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയതും മലപ്പുറം ജില്ലയിൽ തന്നെയാണ്.

ഈ ​​വ​​ർ​​ഷം ആകെ 4,22,890 പേ​​രാ​​ണ്​ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. 44,890 പേ​​ർ സ്​​​കോ​​ൾ കേ​​ര​​ള​​ക്ക്​ കീ​​ഴി​​ലും 15,324 പേ​​ർ പ്രൈ​​വ​​റ്റ് ക​​മ്പാ​​ർ​​ട്ടു​​മെ​​ന്‍റ​​ൽ​ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്. 29,711 പേ​​രാ​​ണ്​ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.

ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ:
www.results.kite.kerala.gov.in, www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in . മൊ​​ബൈ​​ൽ ആ​​പ്പു​​ക​​ൾ: SAPHALAM 2022, iExaMs-Kerala, PRD Live

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.