1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പത്തു ലക്ഷവും കടന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്; ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോലീസ് പേജെന്ന അംഗീകാരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്. പേജിലെ ട്രോളുകളും ബോധവല്‍ക്കരണ വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെയാണ് കേരള പൊലീസിന് അപൂര്‍വ്വ നേട്ടം സ്വന്തമായത്. സംസ്ഥാന പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഫേസ്ബുക്ക് അധികൃര്‍ മുഖ്യമന്ത്രിക്ക് കൈമാറും.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. ഈ റെക്കോര്‍ഡാണ് കേരള പൊലീസ് മറികടന്നിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പായിരുന്നു കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയത്.

പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക എന്നതായിരുന്നു അന്ന് ഈ പേജ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ 2018 മെയ് മാസത്തില്‍ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയതോടെ പൊലീസ് പേജിന്റെ കെട്ടും മട്ടും മാറി.

പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസിലെ ട്രോളര്‍മാര്‍ എത്തി. കി കി ചലഞ്ചും ടിക് കോക്ക ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാര്‍ ചെയ്ത വീഡിയോകള്‍ വന്‍ ഹിറ്റായി. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനായി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസ നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.