1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ജനറൽ വാർഡിൽ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.

എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം മറ്റിടങ്ങളിൽ 3795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8580 രൂപയുമാക്കി. വെന്റിലേറ്റർ‌ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800ഉം മറ്റിടങ്ങളിൽ 15,180 രൂപയുമാക്കി.

എന്നാൽ മിനിമം നിരക്കിൽ സിടി സ്കാൻ, എച്ച്ആർസിടി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ പെടാത്തവയ്ക്ക് പരമാവധി വിപണി വില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നൽകുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഈ അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനം ഉയർത്തി. നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കോടതി നിരീക്ഷിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.