1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2021

സ്വന്തം ലേഖകൻ: ക്വാറന്റീൻ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതൽ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവിൽ നിര്‍ബന്ധിത ക്വാറന്റീന് വിടാനുമാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്റുമാര്‍ നൽകിയ നിർദ്ദേശങ്ങളും ഇന്ന് പരിഗണിക്കും. അതേസമയം, ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യുവും തുടരണോ എന്നും ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് കോവിഡ് തുടരുന്ന സാഹചര്യത്തിൽ കേരളം പൂർണമായും തുറന്ന് കൊടുക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. അതേസമയം, പൂർണമായ അടച്ചിടൽ സംസ്ഥാനത്ത് ഇനിയും പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഒരാഴ്ച്ചക്കുള്ളിൽ രോഗം നിയന്ത്രിക്കാനുള്ള കടത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുകയാണ്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരോ ഐസൊലേഷനിൽ കഴിയുന്നവരേയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റീൻ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളിലേക്ക് കടുത്തപിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചെലവിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്ക് മാറ്റും. വിദേശത്തു നിന്നും വരുന്നവര്‍ ക്വാറന്റീൻ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് റസ്പോൺസ് ടീമുകള്‍ ഉറപ്പു വരുത്തണം. മറ്റ് സംസ്ഥാനങ്ങളെപ്പോലെ രോഗം നിയന്ത്രിച്ചതിന് ശേഷമേ സ്കൂളുകള്‍ തുറന്നാൽ മതിയെന്നാണ് പൊതുധാരണ.

അതേസമയം, സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. കോവിഷീൽഡ് സ്റ്റോക്ക് വീണ്ടും ചുരുങ്ങിയതോടെ സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധി ഇന്ന് കൂടുതൽ രൂക്ഷമാകും. ആറ് ജില്ലകൾക്ക് പുറമെ ഇന്ന് കൂടുതൽ ജില്ലകളിൽ കോവിഷീൽഡ് പൂർണമായും തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഒന്നരലക്ഷത്തിൽ താഴെയാണ് ആകെ വാക്സിൻ നൽകാനായത്. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കെത്താതെ ഇനി വിതരണം നടക്കാത്ത സ്ഥിതിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.