1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് വ്യാപനം. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.

കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രം​ഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനുബന്ധ രോ​ഗമുള്ളവരും പ്രായമായവരും കുട്ടികളും ​ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച അവലോകനയോഗം വിളിച്ചു. പുതിയ വകഭേദങ്ങൾ, വാക്സിനേഷൻ ക്യാംപയിന്റെ സ്ഥിതി​ഗതി, ഇൻഫ്ളുവൻസ രോ​ഗങ്ങളുടെ വർധന എന്നിവയെക്കുറിച്ച് യോ​ഗം വിലയിരുത്തി. പുതിയ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകി. മുതിർന്ന പൗരന്മാരും അനുബന്ധ രോ​ഗങ്ങൾ ഉള്ളവരും ശ്വാസകോശ രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കോവിഡ് രോ​ഗബാധ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. ആശുപത്രി പരിസരങ്ങളിൽ രോ​ഗികളും ആരോ​ഗ്യപ്രവർത്തകരുമെല്ലാം മാസ്ക് ധരിക്കുന്ന ശീലം തുടരണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികളിൽ നിരന്തരം മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.