1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2023

സ്വന്തം ലേഖകൻ: അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 8ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. എം.ജയചന്ദ്രനാണ് മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്കാരം.

154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.

സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

അവാർഡ് ജേതാക്കൾ:

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

മികച്ച സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90 കിഡ്സ്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച അവലംബിത തിരക്കഥ: രാജേഷ് കുമാർ (ഒരു തെക്കൻ തല്ലു കേസ്)

മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)

മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്

മികച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു കണ്ണാ: പത്തൊൻപതാം നൂറ്റാണ്ട്)

മികച്ച ഗായകൻ: കപിൽ കബിലൻ (ചിത്രം: പല്ലൊട്ടി 90 കിഡ്സ്

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴ പൂഞ്ചിറ)

മികച്ച വിഎഫ്എക്എസ്: മികച്ച വിഎഫ്എക്സ്: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്)

പ്രത്യേക ജൂറി പരാമർശം(സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും

മികച്ച ബാലതാരം(ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90 കിഡ്സ്)

മികച്ച ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)

മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)

മികച്ച ശബ്ദരൂപകൽപന: അജയൻ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ)

ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.