1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്. പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.

ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. അധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ഒഴിവുകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ഇടമലക്കുടിയില്‍ എല്‍ പിസ്‌കൂള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു.

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാകുക പ്രധാനമെന്ന് പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ കേവലമായ പുസ്തക പുഴുക്കളാകരുത്. വിദ്യാര്‍ഥികളില്‍ ശരിയായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. നേരായ വഴിക്ക് നടത്താന്‍ ശ്രമം ഉണ്ടാകണം. കുട്ടികളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ നല്ല രീതിയില്‍ ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.