1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2018

സ്വന്തം ലേഖകന്‍: പ്രതികള്‍ കെവിനെ മരണത്തിലേക് ഓടിച്ചുവിട്ടതായി റിപ്പോര്‍ട്ട്; ഒഴുക്കില്‍പ്പെട്ട് മരിച്ചതാണെന്ന വാദം പൊളിയുന്നു. നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23) നെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്ന്, അഞ്ച്, ആറ് പ്രതികള്‍ക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, മര്‍ദനം, വീട്ടില്‍ നാശനഷ്ടംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കെവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെ പ്രതികള്‍ പുഴയിലേക്ക് ഓടിച്ചു ചാടിക്കുകയായിരുന്നു. കെവിന്‍ ഓടിപ്പോയെന്നും പിന്നീട് കണ്ടില്ലെന്നുമുള്ള പ്രതികളുടെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്.

കൊല്ലം ചിറവത്തൂര്‍ വില്ലേജില്‍ വന്‍മളമുറിയില്‍ തോട്ടത്തുങ്കല്‍ ചാലിയക്കര ആറ്റില്‍ കെവിനെ പ്രതികള്‍ ഓടിച്ചു വീഴ്ത്തുകയായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണത്തിനു കെവിന്റെ വധു നീനുവിന്റെ സഹോദരന്‍ സാനു, പിതാവ് ചാക്കോ എന്നിവര്‍ ഉത്തരവാദികളാണെന്നും ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.