സ്വന്തം ലേഖകന്‍: കെ.ജി.എഫ് നായകന്‍ യാഷിനെ കാണാന്‍ കഴിയാത്ത നിരാശയില്‍ താരത്തിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു; ആരാധകര്‍ക്ക് കടുത്ത താക്കീത് നല്‍കി യാഷ്. ഇന്ത്യന്‍ ഭാഷകളില്‍ വമ്പന്‍ ഹിറ്റായ കന്നഡ ചിത്രം ‘കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്’ (കെ.ജി.എഫ്) നായകന്‍ യാഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി മരിച്ചു. ദാസഹറള്ളി സ്വദേശിയായ രവി രഘുറാം ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം 33 വയസ് തികയുന്ന യാഷ് കന്നട നടന്‍ അംബരീഷിന്റെ മരണത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു. എല്ലാ വര്‍ഷവും യാഷിനെ കാണാനെത്തുന്ന രവി രഘുറാം അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുത്താണ് മടങ്ങാറ്. ഇത്തവണ കാണാനെത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതാണ് രഘുറാമിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
അതേസമയം ആരാധകന്റെ ആത്മഹത്യയില്‍ താരം കോപാകുലനായാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള ഫാന്‍സുകാരെ തനിക്ക് വേണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആരാധനയോ സ്‌നേഹമോ അല്ലെന്നും ഇവ തന്നെ സന്തോഷിപ്പിക്കില്ലെന്നും യാഷ് പറഞ്ഞു. രവിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് താരത്തിന്റെ പ്രതികരണം. 80 ശതമാനം പൊള്ളലേറ്റ രവി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴ്ടടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല