1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2018

സ്വന്തം ലേഖകന്‍: ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം. ഇരു നേതാക്കളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2011ല്‍ പ്രസിഡന്റായി സ്ഥാനമേറ്റശേഷം കിം ജോങ് ഉന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്; ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ആദ്യ കൂടിക്കാഴ്ചയും.

ദക്ഷിണ കൊറിയയിലെയും ഹോങ്കോങ്ങിലെയും ജപ്പാനിലെയും മാധ്യമങ്ങളാണു കിം ജോങ് ഉന്നിന്റെ ചൈനാ സന്ദര്‍ശനത്തെക്കുറിച്ചു കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഇതു സ്ഥിരീകരിക്കാന്‍ ഇരുരാജ്യങ്ങളും തയാറായിരുന്നില്ല.

ആണവ നിരായുധീകരണത്തിനു തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ചര്‍ച്ചയില്‍ ഉന്‍ ചൈനീസ് പ്രസിഡന്റിനെ അറിയിച്ചതയാണ് റിപ്പോര്‍ട്ട്. ‘യുഎസും ദക്ഷിണ കൊറിയയും ഞങ്ങളുടെ ശ്രമങ്ങളോടു സൗമന്യസത്തോടെ പ്രതികരിക്കുകയും സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹകരിക്കുകയും ചെയ്താല്‍ ആണവ നിരായുധീകരണ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ,’ ഉന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മേയില്‍ നടത്തുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായാണ് ഉന്‍, ഷി ചിന്‍പിങ്ങിനെ കാണാനെത്തിയത്. ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഉന്‍. ദക്ഷിണ കൊറിയയുമായി സമാധാനത്തിന്റെയും സഹകരണത്തിന്റെയും നാളുകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഉന്‍, ചൈനീസ് പ്രസിഡന്റിനോടു പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.