1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് പാലം അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. പാലം തുറന്നതു മുതൽ 2023മാർച്ച് 4 വരെ 136,000-ത്തിലധികം യാത്രക്കാർ കോസ്‌വേയിലൂടെ കടന്നുപോയി.

ഒരു മണിക്കൂറിൽ 5000 വും 1 മിനിറ്റിൽ 94 ഉം യാത്രക്കാർ തോതിലാണ് ശനിയാഴ്ച പാലത്തിലൂടെ അതിർത്തി കടന്നത്. ഇതിനു മുമ്പ് റൊക്കോർഡ് യാത്രക്കാർ സഞ്ചരിച്ചത് 2020 ജനുവരി 11 നായിരു. 1,31,000 യാത്രക്കാരായിരുന്നു അന്ന് പാലത്തിലൂടെ യാത്ര ചെയ്തത്. 25 കിലോമീറ്റർ നീളത്തിലും 23.3 മീറ്റർ വീതിയിലും സൗദി അറേബ്യയേയും ബഹ്‌റൈനിനേയും ബന്ധിപ്പിക്കുന്ന കടൽപാലം 1986 ൽ ഫഹദ് രാജാവിന്റെ കാലത്തു പണി കഴിപ്പിച്ചതാണ്.

രാവിലെ 9:00 മുതൽ വൈകിട്ട് 7:00 വരെ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കേറിയ സമയങ്ങളിൽ തിരക്ക് കുറയ്ക്കാൻ സൗദി ഭാഗത്ത് റിവേഴ്‌സ് ലെയ്‌നുകൾ തുറന്നതിനാൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നിട്ടും വാഹനങ്ങളുടെ സഞ്ചാരം സുഗമമായി നടക്കുകയും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും കഴിയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.