1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ദമ്മാമിലെ കിങ് ഫഹദ് കോസ്വേയിലൂടെ വാഹനങ്ങളുടെ തിരക്ക്. മണിക്കൂറിൽ കടന്നുപോകുന്നത് 2089 വാഹനങ്ങൾ ആണന്നാണ് റിപ്പോർട്ട്. കോസ്‌വേ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിരുന്നു. ഒരു ദിവസം രാവിലെ ഏഴ് മുതൽ വെെകുന്നേരും ഏഴ്വരെ കടന്നു പോയ വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്തു. 25,067 വാഹനങ്ങൾ ആണ് ഇത്തരത്തിൽ കടന്നു പോയത്.

കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ദമ്മാമിലെ കിങ് ഫഹദ് കോസ്വേയിലൂടെ കടന്നു പോകൻ അനുമതിയുള്ളു. 16ന് താഴെയുള്ളവർ രണ്ടും ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇതിലൂടെ കടന്നു പോകാൻ സാധിക്കില്ല. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ തിരിച്ചറിയൽ കാർഡ് ദമ്മാമിലെ കിങ് ഫഹദ് കോസ്വേയിലൂടെ സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും പൗരന്മാർ ഇതുവഴി പോകാൻ തുടങ്ങിയത്. ഇത് ശേഷം ആണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. 12 വയസിന് താഴെയുള്ളവർ പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിലും കുഴപ്പമില്ല.

എന്നാൽ കൊറോണ വെെറസ് ഇൻഷുറൻസ് നിർബന്ധമാണ്. ഗാർഹിക തൊഴിലാളികൾക്ക് തവക്കൽന ആപ്ലിക്കേഷനിലെ ‘രോഗപ്രതിരോധ ശേഷി’ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് അവരുടെ കെെയ്യിൽ കാലാവധി തീരാത്ത പാസ്പോർട്ട് ഉണ്ടായിരിക്കണം. ‘ജവാസത്ത്’ ആണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.