സ്വന്തം ലേഖകന്‍: കെ.എം ഷാജിക്ക് എതിരായ അയോഗ്യതാ കേസില്‍ ഹൈക്കോടതി നല്‍കിയ സ്റ്റേ ഇന്ന് അവസാനിക്കും; സുപ്രീം കോടതിയുടെ വാക്കാലുള്ള ഉത്തരവ് പാലിക്കാനാകില്ല; കെ.എം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പീക്കര്‍. ഹൈക്കോടതിയുടെ അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സ്റ്റേയുടെ സമയപരിമിതി ഇന്ന് അവസാനിക്കും. ഇതോടെ കെ.എം ഷാജി എം.എല്‍.എ അല്ലാതാകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. തിയ്യതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് കോടതി ഉത്തരവൊന്നും പുറത്തിറക്കിയിരുന്നില്ല. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല