1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2018

സ്വന്തം ലേഖകന്‍: കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്. ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്‌ക്വാഡ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലയുള്ള 32 കിലോ എം.ഡി.എം.എ (മെത്തലീന്‍ ഡയോക്‌സി മെത്താഫിറ്റമൈന്‍) ആണ് പിടിച്ചെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എം.ഡി.എം.എ. ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നത്.

എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളം ഷേണായീസിന് സമീപമുള്ള കൊറിയര്‍ സര്‍വീസിലെ പായ്ക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

സെപ്ഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ജി. കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, എന്‍.ഡി. ടോമി, പി.ഇ. ഉമ്മര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.